xdfs

പൂച്ചാക്കൽ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ, നാഷണൽ സെന്റർ ഫോർ സ്ക്കൂൾ ലീഡർഷിപ്പ് എന്നിവയുടെ ക്ഷണം സ്വീകരിച്ച് പെരുമ്പളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാൾ സന്തോഷ് സാഗർ, ഡൽഹിയിലെ എൻ.സി ഇ.ആർ.ടി സ്റ്റുഡിയോയിൽ ലൈവ് സ്ട്രീമിങ്ങിൽ പങ്കെടുത്തത് നാടിന് അഭിമാനമായി. മികച്ച നിലവാരത്തിലേക്ക് ഉയർന്ന രാജ്യത്തെ ഗ്രാമങ്ങളിലെ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരെയാണ് ഇതിനായി ക്ഷണിച്ചത്. കേരളത്തിൽ നിന്ന് ഇത്തവണ അവസരം ലഭിച്ചത് സന്തോഷ് സാഗറിനായിരുന്നു. അദ്ദേഹത്തിന് 18ന് സ്വീകരണം നൽകുമെന്ന് പി.ടി.എ പ്രസിഡന്റ് അഡ്വ.സിജിസിംഗ് പറഞ്ഞു.