ghh

ഹരിപ്പാട് : പരിപാടി തുടങ്ങാൻ വൈകിയതിനെത്തുടർന്ന്, സി.പി.എം അനുകൂലസംഘടന നടത്തിയ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാതെ മുൻമന്ത്രി ജി.സുധാകരൻ മടങ്ങി. ഇന്നലെ ഹരിപ്പാട്ട് നടന്ന സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ സി.ബി.സി വാര്യർ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടത്തേണ്ടത് ജി.സുധാകരനായിരുന്നു. അദ്ധ്യക്ഷനാകേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും. മന്ത്രി സജി ചെറിയാനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നു. രാവിലെ പത്തിന് പറഞ്ഞിരുന്ന ചടങ്ങിലേക്ക് 9.58ന് ജി.സുധാകരനെത്തി. പത്തരയായിട്ടും മറ്റ് അതിഥികൾ എത്താത്തതിനെത്തുടർന്ന് അദ്ദേഹം വേദി വിട്ടിറങ്ങുകയായിരുന്നു. ചാരുംമൂട്ടിൽ മുൻകൂട്ടി തീരുമാനിച്ച മറ്റൊരു പരിപാടിയുള്ളതുകൊണ്ടാണ് ജി.സുധാകരൻ പോയതെന്നാണ് സംഘാടകർ നൽകിയ വിശദീകരണം. 11 മണിക്കാണ് പരിപാടി തുടങ്ങിയത്.

കെ.​പി.​ഗോ​പ​കു​മാർ
ജോ​യി​ന്റ് ​കൗ​ൺ​സിൽ
ചെ​യ​ർ​മാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​ഓ​ഫ് ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​ ​ചെ​യ​ർ​മാ​നാ​യി​ ​കെ.​പി.​ഗോ​പ​കു​മാ​റി​നെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ചെ​യ​ർ​മാ​നാ​യി​രു​ന്ന​ ​കെ.​ഷാ​ന​വാ​സ്ഖാ​ൻ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ ​വി​ര​മി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​നി​ല​വി​ൽ​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ലി​ന്റെ​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​റാ​യി​രു​ന്നു.​ ​കെ.​ഷാ​ന​വാ​സ്ഖാ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​പി.​എ​സ്.​സ​ന്തോ​ഷ്‌​കു​മാ​റി​നെ​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​റാ​യും​ ​എം​ ​എം​ .​ന​ജീ​മി​നെ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.