ആലപ്പുഴ: പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് 18 മുതൽ പുന്നപ്ര മാർക്കറ്റിന് വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. പ്രവർത്തനോദ്ഘാടനം വൈകിട്ട് മൂന്നിന് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നടത്തും.