ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീ വാദി എന്ന് വിളിച്ചു അധിഷേപിക്കുന്ന ശക്തികളെ ചെറുത്തു തോൽപ്പിക്കണമെന്ന് എസ് എൻ ഡി പി യോഗം 994 നമ്പർ മുട്ടം ശാഖ മാനേജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പിന്നാക്ക, ദളിത്‌ വിഭാഗങ്ങൾക്ക് വേണ്ടി എന്നും നില കൊണ്ടിട്ടുള്ള എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും അധിഷേപിക്കുന്നവർക്കെതിരെ പൊതുസമൂഹം ശക്തമായി നിലകൊള്ളണമെന്ന് യോഗം അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗത്തിനും, ജനറൽ സെക്രട്ടറിക്കും എല്ലാവിധ പിന്തുണയും നൽകുന്ന പ്രമേയം യോഗം പാസ്സാക്കി. ശാഖായോഗം പ്രസിഡന്റ ബി.നടരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ ട്രസ്റ്റ്‌ ബോർഡ് അഗം മുട്ടം ബാബു മുഖ്യ പ്രസംഗം നടത്തി. ശാഖായോഗം സെക്രട്ടറി വി. നന്ദകുമാർ പ്രമേയം അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ,മുട്ടം സുരേഷ്, ബി. ദേവദാസ്, കെ.പി.അനിൽ കുമാർ, ജിനചന്ദ്രൻ, ജി.ഗോപാലകൃഷ്ണൻ, മഹിളാമണി,കെ.ശശിധരൻ, ആർ.രാജേഷ്,രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.