മുഹമ്മ: മുഹമ്മ കായിപ്പുറം ജംഗ്ഷന് സമീപമുള്ള വീട്ടിലെ കോഴികൾ ഇന്നലെ ചത്തതിനെ തുടർന്ന് തിരുവല്ലയിലെ ലാബിൽ പരിശോധന നടത്തിയെങ്കിലും പക്ഷിപ്പനി സ്ഥിരീകരിക്കാനായില്ല.കൂടുതൽ പരിശോധനകൾക്കായി സാമ്പിൾ ഭോപ്പാലിലെ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം പോസിറ്റീവായാൽ കായിപ്പുറത്തെ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടത്തും. അതിനായി ഈ വാർഡുകളിലെ കോഴികളുടെ കണക്ക് ആശാപ്രവർത്തകർ ശേഖരിച്ചു തുടങ്ങി. പക്ഷിപ്പനിയും തുടർന്നുള്ള കള്ളിംഗും കോഴി കർഷകരെ പ്രത്യേകിച്ച്,​ മുട്ടക്കോഴി കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.