gfjf

പൂച്ചാക്കൽ: പാണാവള്ളി ശ്രീചെമ്പൈ സ്മാരക കലാകേന്ദ്രത്തിന്റെ കീഴിൽ പുതിയതായി രൂപീകരിച്ച ശ്രീചെമ്പൈ സ്മാരക കൾച്ചറൽ ഫോറത്തിന്റെ പ്രഥമ സംഗീത സംഗമം സംവിധായകൻ ബിജു അരൂക്കുറ്റി ഉദ്ഘാടനം ചെയ്തു. ചന്തിരൂർ തിലകരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് ഇടലയിൽ, രക്ഷാധികാരി രാമചന്ദൻ, റിട്ട.ഡി.ജി.പി ഹോർമിസ് തരകൻ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വിനോദ് കുമാർ, തൃച്ചാറ്റുകുളം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ജയചന്ദ്രൻ, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ജയചന്ദ്രൻ പാണാവള്ളി , ജോയിന്റ് സെക്രട്ടറി ശശികുമാർ തൃച്ചാറ്റുകുളം, ചെമ്പൈ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സുനിൽ പള്ളിപ്പുറത്തിന്റെ സംഗീത സദസ് നടന്നു.