
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന ശാഖയിൽ ഭരണ സമിതി, പോഷക സംഘടനയായ വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം, യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ സംയുക്ത പ്രവർത്തകയോഗം ചേർന്നു. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി.ദിലീപ് കൊച്ചു പറമ്പ് അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ പി.സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സന്തോഷ് വേണാട്, കുട്ടനാട് സൗത്ത് യുണിയൻ വനിതാസംഘം പ്രസിഡന്റ് ശാന്തകുമാരി, ശാഖാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, വനിതാസംഘം സെക്രട്ടറി ജലജ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.