
അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് അഷ്ഫാക് അഹമ്മദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ ,കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സീന ടീച്ചർ,സാബു വെള്ളാപ്പള്ളി,നിസാർ വെള്ളാപ്പള്ളി,മനീഷ് പുറക്കാട് ,ആർ. സജിമോൻ ,വിഷ്ണു പുന്നപ്ര ,എസ്.സിറാജ് ,നബിൽ , ഹാദി എന്നിവർ സംസാരിച്ചു.