klajath-sweekaranam

മാന്നാർ : മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നിന്നും ആരംഭിച്ച ബോധവൽക്കരണ വാഹന കലാജാഥക്ക് മാന്നാറിൽ സ്വീകരണം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വയോജന കൗൺസിൽ അംഗം സി.എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ ശാന്തിനി ബാലകൃഷ്ണൻ, സലിം പടിപ്പുരയ്ക്കൽ, എ.ആർ സ്മാരക സമിതി മുൻ ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, പി.എൻ ശെൽവരാജ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, അങ്കണവാടി ടീച്ചർ ശ്രീകല, മാധവൻ കലാഭവൻ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. സന്തോഷ് കുമാർ നന്ദി പറഞ്ഞു.