
ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സി.ബി.സി വാര്യർ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും നടന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ അധ്യക്ഷനായി. ഈ വർഷത്തെ സി.ബി.സി വാര്യർ ഫൗണ്ടേഷൻ പുരസ്കാരം സി.എസ് സുജാതയിൽ നിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ് രമേശൻ പാലേരി ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കെ.എസ് .ഡി .പി ചെയർമാൻ സി.ബി.ചന്ദ്രബാബു, ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 8.30ന് സി.ബി.സി വാര്യരുടെ സ്മൃതികൂടീരത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് കുമാരപുരം കവറാട്ട് സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.