ambala

അമ്പലപ്പുഴ: കേരള കോൺഗ്രസ് (ബി) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കരുമാടി കുഞ്ചുപിള്ള സ്മാരക ലൈബ്രറിയിൽ ജില്ല പ്രസിഡന്റ്‌ ജെയ്സപ്പൻ മത്തായി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ മല്ലിക ടീച്ചർ അദ്ധ്യക്ഷയായി. സെക്രട്ടറി ഗോകുൽ കൃഷ്ണ അമ്പലപ്പുഴ, സംസ്ഥാന കമ്മിറ്റിയംഗം ബാലമുരളി, യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം രാഹുൽ ആർ.കൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ്‌ മജീദ്, വനിതാ വിഭാഗം പ്രസിഡന്റ്‌ ബിന്ദു എന്നിവർ സംസാരിച്ചു.