
ചേർത്തല: ആറാമത് പ്രവർത്തി ദിനമായ ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ചേർത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എ.ജോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡൊമിനിക് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.ഡി.അജിമോൻ,സോണി പവേലിൽ,ജില്ലാ സെക്രട്ടറി ഈ.ആർ.ഉദയകുമാർ, കമ്മിറ്റി അംഗം വി.ശ്രീഹരി, മീഡിയ സെൽ കൺവീനർ പി.ആർ.രാജേഷ്,കെ.ജെ.യേശുദാസ്, ഗിരീഷ് കമ്മത്ത്,ജെറോം കെ.ജോസ്,നീനു വി.ദേവ് എന്നിവർ സംസാരിച്ചു.