ചാരുംമൂട് : പിൻവാതിൽ നിയമനം നിർത്തലാക്കുക, സാമൂഹിക, സാമ്പത്തിക സർവ്വയോടുകൂടി ജാതി സെൻസസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി-പട്ടികവർഗ്ഗ സംയുക്ത സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 ന് രാവിലെ 10 ന് സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തും. കേരളാ സാംബവർ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ബി.അജിത്കുമാർ, പി.കെ.സദാനന്ദൻ, അശോകൻ പുന്നക്കുറ്റി എന്നിവർ അറിയിച്ചു.