ആലപ്പുഴ: കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ കണിച്ചുകുളങ്ങര ദേവസ്വം ചതയദിന പ്രാർത്ഥന യോഗം അനുശോചനം രേഖപ്പെടുത്തി. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, പ്രാർത്ഥനാരത്നം ബേബി പാപ്പാളിൽ, സുമ ,തങ്കമണി എന്നിവർ സംസാരിച്ചു.