sfsf

പൂച്ചാക്കൽ: സാമൂഹ്യ നീതി തന്നെയാണ് സാമുദായിക നീതിയെന്ന് എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ. അശോകൻ പറഞ്ഞു. 4366-ാം നമ്പർ പെരുമ്പളം സൗത്ത് ശാഖയുടെ വാർഷിക പൊതുയോഗം ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതരായ ന്യൂനപക്ഷങ്ങൾക്ക് അനർഹമായ ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ, പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണെന്ന യാഥാർത്ഥ്യം വെളുപ്പടുത്തിയ യോഗം ജനറൽ സെക്രട്ടറിയെ വർഗീയ വാദിയെന്ന് മുദ്രകുത്തി ആക്ഷേപിക്കുകയാണ്. ഇതിനെതിരെ യോഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. ഡയക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷനായി. ഡി. ഉണ്ണികൃഷ്ണൻ, അജിതരാജീവ്, സുജാത പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ടി.സുനിൽ (പ്രസിഡന്റ്), പി.കെ.ബാബു (സെക്രട്ടറി) ,എം.വി.ഗോപേഷ് (വൈ. പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.