cvbhfgh

ആലപ്പുഴ: ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള മെരിറ്റ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ത്രിവേണി ബോയ്സ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയും, ജില്ലാ സ്പോർട്ട്സ് കൗൺസിൽ ഉപാദ്ധ്യക്ഷനുമായ വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ശുചിത്വപരിപാലന രംഗത്ത് രാജ്യത്തെ മികച്ച മാതൃകയ്ക്ക് അവാർഡിന് അർഹമായ ആലപ്പുഴ നഗരസഭയ്ക്ക് ഉള്ള ത്രിവേണി ബോയ്സിന്റെ ആദരവ് നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മയ്ക്ക് എം.എൽ.എ സമ്മാനിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, കൗൺസിലർമാരായ ബി. നസീർ, നെജിത ഹാരിസ്, ക്ലാരമ്മ പീറ്റർ, മേരി ലീന, ബി.അജേഷ്, കയർ ഫെഡ് വൈസ് ചെയർമാൻ ആർ.സുരേഷ്, മുൻ കൗൺസിലർ കെ.ജെ .പ്രവീൺ, വട്ടയാൽ സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ത്രിവേണി ബോയ്സ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വി.കെ നാസറുദ്ദീൻ സ്വാഗതവും സെക്രട്ടറി ഷെരീഫ് കുട്ടി നന്ദിയും പറഞ്ഞു.