
അമ്പലപ്പുഴ : മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പാനേഴത്ത് നിക്ലാവിന്റെ (കാക്കിൾ) വീട് കെ.സി.വേണുഗോപാൽ എം.പി സന്ദർശിച്ചു.അടച്ചുറപ്പില്ലാത്ത തകരഷീറ്റ് മേഞ്ഞ വീട്ടിലാണ് ഭാര്യയും രണ്ടു പെൺമക്കളും ഒരു മകനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.ഷാജിയാണ് ദയനീയ അവസ്ഥ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വീട് നിർമ്മിച്ചു നൽകാൻ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ്, പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.ഷാജി എന്നിവരെ അദ്ദേഹം ചുമതലപ്പെടുത്തി.