
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ കലവൂർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും നോട്ടുബുക്ക് വിതരണവും നടന്നു . ശാഖാ വൈസ് പ്രസിഡന്റ് എഫ്.അനു അദ്ധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു . ഉന്നത വിജയം കൈവരിച്ച കുട്ടികളെ യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ ആദരിച്ചു . ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റി അംഗം സുനിൽ താമരശ്ശേരിയിൽ , ശാഖായൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിഷ്ണു രവീന്ദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് കൗസല്യ ശശിധരൻ എന്നിവർ സംസാരിച്ചു. യോഗത്തിന് സെക്രട്ടറി ടി.സി.സുഭാഷ് ബാബു സ്വാഗതവും ശാഖാമാനേജിംഗ് കമ്മിറ്റി അംഗം സി.പ്രസാദ് നന്ദിയും പറഞ്ഞു.