sdgsd

മുഹമ്മ : ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ലൈബ്രറി സെക്രട്ടറിമാരുടെ ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വായനാശീലം കുറഞ്ഞുവരുന്നത് ഗൗരവത്തിൽ കാണണമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു. താലുക്ക് പ്രസിഡന്റ് വിദ്വാൻ കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലുക്ക് സെക്രട്ടറി കെ.പി.നന്ദകുമാർ, മാലൂർ ശ്രീധരൻ, അലിയാർ എം.മാക്കിയിൽ, എസ്.പി.പ്രദീപ്, പി.വി. ദിനേശൻ, എസ്.ബി.ബാബു, എം.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.