ambala

അമ്പലപ്പുഴ: വാടയ്ക്കൽ ബ്യൂട്ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ വിദ്യാഭ്യാസ മെരിറ്റ് അവാർഡും പഠനോപകരണ വിതരണവും സർഗ പ്രതിഭാ പുരസ്കാര സമർപ്പണവും മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. 35 വർഷക്കാലമായി അഭിനയ രംഗത്തും സംഗീത മേഖലയിലും കഴിവ് തെളിയിച്ച കലാകാരൻ കുഞ്ഞുമോൻ സംഘകേളിക്ക് . പൊതുപ്രവർത്തകനും കലാകാരനുമായിരുന്ന കെ. അപ്പുക്കുട്ടന്റെ സ്മരണാർത്ഥം നൽകുന്ന സർഗ പ്രതിഭാ പുരസ്കാരം സമർപ്പിച്ചു. പ്രസിഡന്റ് സി.അരുൺ അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിനോദ് കുമാർ, ഗ്രാമപഞ്ചായത്തംഗം രജിത്ത് രാമചന്ദ്രൻ, അദ്ധ്യാപകൻ സന്ദീപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.എ. ശെൽവരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.