
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ചപ്പുചവറുകൾക്കിടയിൽ നിന്ന് വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. ഇന്നലെ ദർശനത്തിനെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ കാക്കാഴം സ്വദേശിയായ വേണുവാണ് ശംഖ് കണ്ടത്. വർഷങ്ങളുടെ പഴക്കമുള്ള വെള്ളി കെട്ടിയ ശംഖ് അലങ്കാരപ്പണികൾ ചെയ്തതാണ്. ക്ഷേത്രത്തിന്റെ വലിയ വാട്ടർ ടാങ്കിന് വടക്കുവശത്ത് മാലിന്യ കൂമ്പാരത്തിലാണ് ശംഖ് കിടന്നിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ പതക്കം കാണാതാകുകയും ഇത്തരത്തിൽ മാലിന്യ കൂമ്പാരത്തിൽ നിന്ന് ചില ഭാഗങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അത് വലിയ വിവാദമാകുകയും കേസ് നടന്നുവരികയുമാണ്.