മുഹമ്മ: സാമൂഹ്യ നീതിയിലൂടെ സമുദായ നീതിയ്ക്കായി യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്ന വെള്ളാപ്പള്ളി നടേശനെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ ഒറ്റക്കെട്ടായി എതിർക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 527-ാം നമ്പർ കായിപ്പുറം വടക്ക് ശാഖായോഗം പ്രമേയത്തിലൂടെ പറഞ്ഞു.ശാഖാ സെക്രട്ടറി സി.കെ.മോഹനചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റ് കെ.പി.ബാബു അദ്ധ്യക്ഷനായി.കമ്മിറ്റി അംഗങ്ങളായ മോഹൻ വാതറ,സതീഷ് എന്നിവർ സംസാരിച്ചു.