
അമ്പലപ്പുഴ: പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾക്ക് ബലിപെരുന്നാൾ ആശംസകളോടൊപ്പം ചിത്രം വരച്ചു നൽകി ഫർഹാൻ. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ആറാം വർഷ വിദ്യാർത്ഥി നീർക്കുന്നം ചേലക്കാപ്പള്ളിൽ ഷഫീഖിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (16) തങ്ങൾക്ക് പെൻസിൽ ഉപയോഗിച്ച് വരച്ച ചിത്രം നൽകിയത്. പഠനത്തിൽ മിടുക്കനായ ഫർഹാൻ ഇംഗ്ലീഷ് കവിതാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.