
മുഹമ്മ: നടനും നാടകകൃത്തും കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ അഭയൻ കലവൂരിനെ നാടകകൃത്ത് കെ. കെ. ആർ. കായിപ്പുറം പൊന്നാടയണിയിച്ച് ആദരിച്ചു. അലപ്പി ഋഷികേശ് അദ്ധ്യക്ഷനായി . പ്രെഫ. കെ. എ. സോളമൻ, മാധവ് കെ. വാസുദേവ്, ഖാലിദ്, ബേബി തോമസ് എന്നിവർ സംസാരിച്ചു.