ambala

അമ്പലപ്പുഴ: ദേശീയപാതയിൽ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി. കുറവൻതോട് മുസ്ലിം പള്ളിക്കു കിഴക്കുഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത്. വെള്ളം ചോർന്ന് സമീപം വരെ കുടിവെള്ളം ഒഴുകി. കുടിവെള്ള പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ കുടിവെള്ള വിതരണവും മുടങ്ങി.