തുറവൂർ: വളമംഗലം തെക്ക് 1054-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ ബഡ്ജറ്റ് അവതരണപൊതുയോഗം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. എൽ.എൽ.ബി പരീക്ഷയിൽ റാങ്ക് നേടിയ എം.ഗൗരിയെ ആദരിച്ചു. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.സി.മധു അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ കുമാർ ഗോപിനിലയം, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വാലോത്ത്, വനിതാ സമാജം പ്രസിഡന്റ് വാസന്തിക്കുട്ടി, സെക്രട്ടറി ലക്ഷ്മി എന്നിവർ സംസാരിച്ചു.