
മാന്നാർ: കുരട്ടിക്കാട് ആസ്ഥാനമായി ആരംഭിച്ച പല്ലവി മ്യൂസിക് ക്ലബിന്റെ (കരോക്കെ ക്ലാസ് ) ഉദ്‌ഘാടനം പ്രശസ്ത ഗാന രചയിതാവും തിരക്കഥാകൃത്തുമായ മാവേലിക്കര ശരത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എം.ടി.സാലമ്മ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, ഹെഡ്മാസ്റ്റർ രമേഷ് കുമാർ, സതീഷ് കന്നേൽ, അനിൽ മാന്തറ, പ്രമാദ് കണ്ണാടിശ്ശേരിൽ, പ്രദീപ് ശങ്കർ എന്നിവർ സംസാരിച്ചു. സിന്ധു പ്രശോഭ് സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.