1

കുട്ടനാട് : പ്രതിസന്ധികളേയും ഗൂഢാലോചനകളേയും അവഗണിച്ച് തനിക്കൊപ്പം നിലനിന്ന കുട്ടനാട്ടിലെ ജനങ്ങൾക്കും കർഷകർക്കുമൊപ്പം തുടർന്നും നിലകൊള്ളുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. വിവിധ മണ്ധലം കമ്മറ്റികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

എ. ഐ. സി . സി.കോർഡിനേറ്റർ ടോമി കല്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു .കുട്ടനാട് നിയോജക മണ്ഡലം ഇലക്ഷൻ കമ്മറ്റി കൺവീനർ കെ .ഗോപകുമാർ അദ്ധ്യക്ഷനായി. കോശി എം.കോശി, കെ.ആർ.മുരളീധരൻ, സജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു