uchabhakshanam

മാന്നാർ: പരിശുദ്ധനായ പരുമല തിരുമേനിയുടെ 176-ാം ജന്മദിനത്തോടനുബന്ധിച്ച് സെന്റ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം പരുമല പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂടെയുള്ളവർക്കും ഉച്ചഭക്ഷണം നൽകി. ഇതിന്റെ വിതരണോദ്ഘാടനം പ്രസ്ഥാനത്തിൻറെ പ്രസിഡന്റും പരുമല സെമിനാരി മാനേജറുമായ ഫാ.കെ.വി. പോൾ റമ്പാച്ചൻ നിർവഹിച്ചു. യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് ഡോ.കുരിയാക്കോസ് വി.കൊച്ചേരിൽ, യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹികളായ ബാബു തോമസ്‌, ജിജോ പി.റ്റി എന്നിവർ നേതൃത്വം നൽകി.