മാവേലിക്കര: കേരള കോൺഗ്രസ് എം മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് അനുശോധന സദസ് നടത്തി. കേരള കോൺഗ്രസ് എം ഉന്നതികാര സമിതി അംഗം ജന്നീസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി.ഡാനിയൽ അദ്ധ്യക്ഷനായി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബിനു.കെ അലക്സ്, രാധാകൃഷ്ണക്കുറുപ്പ്, റെയ്ച്ചൽ സജു, പി.രാജു, അജിത്ത് തെക്കേക്കര, അഡ്വ.ജേക്കബ് ശമുവൽ, വേണുഗോപാൽ, പ്രദീപ് നൂറനാട്, ബാബു കലദിവിള, അജി ഡാനിയേൽ, സജു തോമസ്, സുശീല.എസ്, ജോയി മുതിരക്കണ്ടം, റെജിൻ മാത്യു തോമസ്, ഓമനക്കുട്ടൻ, വിനോദ്, സുരേന്ദ്രൻ, ബിനു വർഗീസ്, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.