ഹരിപ്പാട് : കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് മുതുകുളം വടക്ക് 33-ാം നമ്പർ ശാഖയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി.വി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൗൺസിലർ രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പഠനോപകരണ വിതരണം അദ്ധ്യാപകനായ പ്രശാന്ത കുമാർ ശാഖാ സെക്രട്ടറി ഓണാട്ടുതറയിൽ ബാബു.കെ എന്നിവർ നേതൃത്വം നൽകി.ശിവരാമൻ.ബി,സന്തോഷ്.ബി,വിദ്യാ ഗിരീഷ്,മണിയമ്മ എന്നിവർ സംസാരിച്ചു.