ആലപ്പുഴ: എസ്.എൻ ഡി.പി.യോഗം 6420-ാം നമ്പർ വിവേകോദയം ശാഖയിൽ നോട്ടുബുക്ക് വിതരണവും ക്യാഷ് അവാർഡു വിതരണവും അമ്പലപ്പുഴ യുണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ശാഖായോഗം ചെയർമാൻ എൻ.പി. വിദ്യാനന്ദൻ അദ്ധ്യക്ഷനായി. എച്ച്.സലാം എം.എൽ.എ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും പഠനോപകരണ വിതരണവും നിർവഹിച്ചു .കൺവീനർ അനീഷ് വാഷിംഗ്‌ടൺ, പഞ്ചായത്ത് പ്രസിഡന്റ് സബിതാ സതീശൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, യതീന്ദ്ര ഘോഷ്, സി. ശശിധരൻ, ശാന്തി ,നിധിൻ. പി, കെ.എം മനോജ് എന്നിവർ സംസാരിച്ചു.