മാവേലിക്കര: വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി മാവേലിക്കരയിൽ നടന്ന ആദ്യ സമ്മേളനത്തിന്റെ ശതാബ്ദി ആചരണം നടത്തി. ശതാബ്ദി സമ്മേളനം ജോർജ് തഴക്കര ഉദ്ഘാടനം ചെയ്തു. കഥ പ്രസിഡന്റ് കെ.കെ.സുധാകരൻ അദ്ധ്യക്ഷനായി. ഡോ.എ.വി.ആനന്ദ്രാജ്, ഗിരിവനം മോഹൻ, രാമചന്ദ്രൻ മുല്ലശ്ശേരി, മിനി ജോർജ്, ഉഷ അനാമിക, ശ്രീപ്രിയ, പി.പി.സന്തോഷ് കുമാർ, ബിന്ദു തങ്കച്ചൻ, ജോൺ.കെ.മാത്യു, കെ.ജി.മുകുന്ദൻ, രാജൻ ഡ്രീംസ്, തോമസ് വാഴക്കുന്നം, ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, റെജി പാറപ്പുത്ത്, കുഞ്ഞുമോൻ, കെ.വി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.