photo-

ചാരുംമൂട്: ഷെറീഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വാലുപറമ്പിൽ എൻ.നാഗൂർ റാവുത്തർ - പി.കുഞ്ഞുമുത്ത് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും, മുതിർന്നവരെ ആദരിക്കലും അനുമോദനവും മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരെയും ലിവർ ഫൗണ്ടേഷൻ ഒഫ് കേരള ജില്ലാ പ്രസിഡന്റ് ജേക്കബ് മൈക്കിളിനെയും അദ്ദേഹം ആദരിച്ചു. ഫൗണ്ടേഷൻ രക്ഷാധികാരി എ.എം.ഹാഷിർ അദ്ധ്യക്ഷത വഹിച്ചു. ചുനക്കരതെക്ക് മുസ്ലിം ജമാഅത്ത് അസി. ഇമാം മുഹമ്മദ് അൻസാർ മൗലവി അനുഗ്രഹ പ്രഭാഷണവും ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് നിർവ്വഹിച്ചു. എഴുത്തുകാരൻ വിശ്വൻപടനിലം പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം ഷക്കീല, കെ.സുബൈർകുട്ടി, ഇ.അബ്ദുൽ ലത്തീഫ്. ബാലകൃഷ്ണപിള്ള ആസിയാ റഹ്മാൻ എന്നിവർ സംസാരിച്ചു.