s

മാവേലിക്കര : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കര ശാഖ തഴക്കര ആത്മാനന്ദവിലാസം സംസ്കൃത സ്കൂളിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. അദ്ധ്യാപക രക്ഷാകർത്തൃസംഘടനയുടെ യോഗത്തിൽ വെച്ച്
സ്ക്കൂൾ ഹെഡ്മിസ്ട്രസ് സി.രശ്മി, മാനേജ്മെൻ്റ് പ്രതിനിധി ദീപാനായർ എന്നിവർ ചേർന്ന് ഐ.എം.എ യൂണിറ്റ്
പ്രസിഡന്റ് ഡോ.ജയശങ്കറിൽ നിന്ന് പ്യൂരിഫയർ ഏറ്റുവാങ്ങി. മുരളീധരൻ തഴക്കര, ഡോ.അരുൺ, ഡോ.എ.എ. എബ്രഹാം, ഡോ.സോണിയ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.