
ചാരുംമൂട്: മാധ്യമ പ്രവർത്തകനും താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം നേതാവുമായിരുന്ന ആർ.ശിവപ്രസാദിന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കാപെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എം.ഗംഗാധരക്കുറുപ്പ്, ജിഹരിശങ്കർ,ജി.രാജമ്മ,എസ്.അനിൽ, ജയൻ, കെ.രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു. പുരോഗമന കലാസാഹിത്യസംഘം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന അനുസ്മരണ സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.