മാവേലിക്കര: സർക്കാർ സർവീസിലെ പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലും സമയബന്ധിതമായും നടത്തുന്നതിന് , അധികാരികൾ നടപടി സ്വീകരിക്കണമെന്ന് സാംബവമഹാസഭ യൂത്ത്മൂവ്മെന്റ് മാവേലിക്കര താലൂക്ക് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ അദ്ധ്യക്ഷനായി. മനോജ് മാങ്കാംകുഴി, അമ്പിളി സുരേഷ് ബാബു, ജഗൻ പി.ദാസ്, വിനോദ് മാവേലിക്കര, മഹേശ്വരി വിജയൻ, വിഷ്ണു.എം, രഞ്ജീഷ് രാമചന്ദ്രൻ, സി.കെ. രാമചന്ദ്രൻ, നന്ദന ബാബു, ശ്രീരാജ് കെ.എസ്, ശില്പ ശശി, അരുദ്ധതി ദേവി പി.ആർ, മാനസ മുരളി എന്നിവർ സംസാരിച്ചു. 23ന് വൈക്കത്ത് നടക്കുന്ന യൂത്ത് മൂവ്മെന്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ യൂണിയനിൽ നിന്ന് 25 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.