ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിൽ അവാർഡ് സമർപ്പണവും അനുമോദനവും പഠനോപകരണ വിതരണവും നടത്തി. ആലപ്പുഴ സബ് ജഡ്ജി പ്രമോദ് മുരളി യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷനായി.കെ.പി.പ്രദീപ്‌, യൂണിയൻ കൗൺസിലർമാരായ വി.ആർ.വിദ്യാധരൻ, ജി.രാജേഷ് എന്നിവർ സംസാരിച്ചു.