
ചേർത്തല : നിരവധി കേസുകളിൽ പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് 1ാം വാർഡിൽ ചിറപ്പുറത്ത് വീട്ടിൽ കിരൺ സി.കിഷോറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. മാരാരിക്കുളം, പട്ടണക്കാട്, കൊല്ലം ജില്ലയിലെ കൊട്ടിയം, ഇടുക്കി ജില്ലയിലെ അടിമാലി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടനവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ്. നിലവിൽ അടിമാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തൊടുപുഴ മുട്ടം ജയലിൽ കഴിഞ്ഞു വരുകയായിരുന്നു. മാരാരിക്കുളം സി.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.