
മാരാരിക്കുളം:ചെത്തി കാറ്റാടി കടപ്പുറത്ത് റോഡ് നിർമാണത്തിന്റെ മറവിൽ തെങ്ങുകൾ മുറിച്ചു കടത്താൻ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പൊലീസ് എത്തി കേസെടുത്തു.ഞായറാഴ്ച വൈകിട്ടോടെ കടലിനോട് ചേർന്ന തീരത്തായിരുന്നു സംഭവം.കായ് ഫലമുള്ള തെങ്ങുകളുൾപ്പടെ 23 ൽ പരം തെങ്ങുകളാണ് മുറിച്ചു മാറ്റിയത്.തെങ്ങുകൾ മുറിച്ചുമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും മുറിച്ച തടികൾ കയറ്റിയ വാഹനം തടഞ്ഞുവച്ചു.തുടർന്ന് അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറേയും, മരം മുറിച്ച തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു. വില്ലേജ് ഓഫീസറുടെ പരാതിയിൽ ഇവർക്കെതിരെ കേസ് എടുത്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സാജു വാച്ചാക്കൽ, ചന്ദ്രൻ മുണ്ടുപറമ്പിൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരുൺ റോയ്,പി.വി.റോയ്,എ.ഡി.തോമസ്,അജേഷ് വിത്സൺ,മോറീസ്,പി.ജെ.സുകു എന്നിവർ സമരത്തിന് നേതൃത്വം നൽകി.