zdfd

മുഹമ്മ: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡിൽ വിഷാലുപറമ്പിൽ ഉദയപ്പൻ (67)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് റോഡ് മുക്ക് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.

ഭാര്യ :സുഭദ്ര. മക്കൾ :വിഷ്ണുപ്രസാദ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ :ശ്രീജ, സേതുപാർവതി.