arr

അരൂർ: ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. എഴുപുന്ന തെക്ക് പുന്നയ്ക്കൽ വീട്ടിൽ ജോൺസൺ - റീന ദമ്പതികളുടെ മകൻ ജിജോ റോബർട്ട് (23) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ എഴുപുന്ന എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന് വടക്കുഭാഗത്ത് ആയിരുന്നു അപകടം. സംസ്ക്കാരം ഇന്ന് രാവിലെ 10ന് എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. സഹോദരൻ: ജോജി.