
ചേർത്തല:കേരള വാസ്തു ശാസ്ത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വ. പി.ആർ.ദേവദാസ് അനുസ്മരണം നടത്തി.എ.കെ.വി.എം.എസ് ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാസ്തു ശാസ്ത്രമണ്ഡലം വർക്കിംഗ് പ്രസിഡന്റ് പി.സുരേഷ്‌കുമാർ,ജനറൽ സെക്രട്ടറി എൻ.പി.രാജേന്ദ്രനാചാരി,വൈസ് പ്രസിഡന്റുമാരായ കർമ്മാലയം മോഹനൻ, തങ്കച്ചൻ നിലാശേരി,ട്രഷറർ എ.ആർ.ബാബു, സെക്രട്ടറിമാരായ സുബീഷ്,സി.ഡി. സന്തോഷ്,എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ജയപ്രകാശ് ജി.ആചാരി,കെ.വി. മോഹനനാചാരി,ഡി.മുരളി, തിരുവിഴ വാസുദേവൻ ആചാരി എന്നിവർ സംസാരിച്ചു.