ചേർത്തല:തണ്ണീർമുക്കം കരിക്കാട് പനയിട ദേവീ ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരിയമ്മയുടെ കലശാഭിഷേകവും പ്രതിഷ്ഠാ വാർഷികോത്സവവും 20ന് നടക്കും.20ന് രാവിലെ 9ന് നവഗപഞ്ചഗവ്യ കലശാഭിഷേകം,തുടർന്ന് വിശേഷാൽ പൂജകൾ, പ്രസാദ ഉൗട്ട്,വൈകിട്ട് നെയ് വിളക്ക് സമർപ്പണം,രാത്രി 7.30ന് സംഗീതസദസ്.ചടങ്ങുകൾക്ക് കടിയക്കോൽമന കെ.എൻ.കൃഷ്ണൻ നമ്പൂതിരി, ശാന്തിമാരായ അനീഷ് കണ്ണങ്കര,രതീഷ് കണ്ണങ്കര എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.