ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 318-ാം നമ്പർ കണ്ണമ്പള്ളി ഭാഗം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു കീർത്തി പുരസ്കാര വിതരണവും ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും ബാഡ്മിന്റൺ കോർട്ടിന്റെയും ഉദ്ഘാടനവും യൂണിയൻ സെകിട്ടറി പി.പ്രദീപ് ലാൽ നിർവ്വഹിച്ചു. പ്രസിഡന്റ്‌ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വിശ്വനാഥൻ, സെക്രട്ടറി ബാബു വൈഷ്ണവം വൈസ് പ്രസിഡന്റ് ഉദയഭാനു ,യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, യൂണിയൻ കൗൺസിലർ പനക്കൽ ദേവരാജൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ ശ്രീമോൻ, ഭരണ സമിതി അംഗങ്ങളായ ശശിധരൻ ദ്വാരക, രഘുനാഥ്, അർജുനൻ, ജയപ്രകാശ്, രാജീവ്‌, ജോഷി, പ്രമോദ്, ഉദയൻ, ബിനു വിജയൻ, ബിന്ദു, വനിതാസംഘം പ്രസിഡന്റ്‌ ശ്യാമള, സെക്രട്ടറി വസന്ത എന്നിവർ പങ്കെടുത്തു.