
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 241-ാംനമ്പർ പറവൂർ തെക്ക് ശാഖയിൽ 500 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണവും 50000 രൂപയുടെ ചികിത്സാ സഹായ വിതരണവും നടത്തി. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ വിതര ണോത്ഘാടനം നിർവ്വഹിച്ചു.ശാഖാ പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ടി.പ്രദീപ്, വൈസ്.പ്രസിഡന്റ് ബാബു, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ബിനീഷ് ബോയ്, യൂണിയൻ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് രാജേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ബീനാ ജയകുമാർ, സെക്രട്ടറി ബീന ഗോപി ദാസ് ,പാലിയേറ്റീവ് ചെയർമാൻ പി.സന്തോഷ്,യൂത്ത് പ്രസിഡന്റ് വിജീഷ് ജി.തിലകൻ എന്നിവർ സംസാരിച്ചു.