
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299-ാം നമ്പർ കൈതത്തിൽ ശാഖയും ശാഖാ വനിത സംഘവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം യോഗം ഡയറക്ട് ബോർഡ് മെമ്പർ കെ.പി.പരീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.ഫാമിലി കൗൺസിലർ ആൻഡ് മോട്ടിവേറ്റർ അനൂപ് വൈക്കം ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ , വനിത സംഘം യൂണിയൻ സെക്രട്ടറി ജെമിനി.ജി, ഗ്രാമ പഞ്ചായത്ത് അംഗം കവിത ഹരിദാസ് , യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ടി .ദിലീപ് രാജ്, ശാഖാ വനിത സംഘം പ്രസിഡന്റ് വത്സല ബാബു ,ശാഖ വൈസ് പ്രസിഡന്റ് പി.സി.ചന്ദ്രബാബു ശാഖ കമ്മിറ്റി അംഗങ്ങളായ പി.കെ. ചന്ദ്രൻ, വി.വിശ്വകുമാർ, കെ.കെ. വിജയപ്പൻ, ലീല മോഹൻ. സന്തോഷ് കുമാർ, വി.കെ. കമലാ സനൻ, സി.പി. ബേബി, വനിത സംഘം താലൂക്ക് കമ്മിറ്റി അംഗം പൊന്നമ്മ ശശികുമാർ, കുടുംബ യൂണീറ്റ് ഭാരവാഹികൾ, വനിത സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി പി.ഉദയകുമാർ സ്വാഗതവും വനിതാസംഘം സെക്രട്ടറി അനിത തിലകൻ നന്ദിയും പറഞ്ഞു.