
മുഹമ്മ: കേരള സീനിയർ സിറ്റിസൺ ഫോറം നേതാജി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകവയോജന പീഡന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറുകണക്കിന് വയോജനങ്ങൾ പങ്കെടുത്ത ലോക പീഡന വിരുദ്ധ റാലിയ്ക്ക് ശേഷം നേതാജിയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ.അസീംമുഹമ്മദ് ബോധവൽക്കരണ ക്ലാസ് നയിച്ചു. സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി മുരളി സ്വാഗതവും ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരപിള്ള നന്ദിയും പറഞ്ഞു.