wewr

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 317-ാം നമ്പർ മുതുകുളം വടക്ക് ശാഖയിൽ പഠനോപകരണ വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം വൈസ് പ്രസിഡന്റ് കെ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്യാഷ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ.ശ്രീനിവാസൻ നിർവഹിച്ചു. ആശാവർക്കർ, അങ്കണവാടി ടീച്ചർ, ക്ഷീര കർഷകർ എന്നിവരെ യൂണിയൻ കൗൺസിലർ അഡ്വ.യു.ചന്ദ്രബാബു ആദരിച്ചു. യൂണിയൻ കൗൺസിലർ പി.എൻ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ആർ.ശശിധരൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം പുഷ്പാംഗദൻ നന്ദിയും പറഞ്ഞു.