
അമ്പലപ്പുഴ: സംസ്ഥാനത്തിന്റെ അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും അനുവദിച്ചു കിട്ടുന്നില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച പുന്നപ്രയിലെ സപ്ലൈകോ മാവേലി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി . പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശൻ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു,വാർഡ് മെമ്പർ എൻ. കെ..ബിജുമോൻ,എ. ഓമനക്കുട്ടൻ, സി വാമദേവ്,നസീർ സലാം, സുൽത്താന നൗഷാദ് ,മല്ലിക എന്നിവർ സംസാരിച്ചു. .മാർക്കറ്റിംഗ് മാനേജർ ഷെൽജി ജോർജ് സ്വാഗതവും സപ്ലൈകോ മേഖല മാനേജർ വി. ലത നന്ദിയും പറഞ്ഞു.